"A blog for Keralites in Oman" (Marketing & Promotion services on social media License No: L2109211 )
ഒമാനില്‍ മസ്ജിദുകളില്‍ ജുമുഅ നമസ്ക്കാരം പുനരാരംഭി ക്കാ ന് സു പ്രീം കമ്മി റ്റി യു ടെ അനു മതി. സെ പ്റ്റം ബര് 24 മു തലാണ് ജുമുഅ നമസ്ക്കാരം പുനരാരംഭി ക്കാന്‍ അനു മതി നല്കി യിട്ടു ള്ളതെ ന്ന് ഔഖാ ഫ്- മതകാ ര്യ മന്ത്രാ ലയം അറി യി ച്ചു
മസ്ജിദുകള്‍ തുറക്കുന്നതിന് മുമ്പ് മുന്‍കരുതല്‍ നടപടികള്‍ പാലിക്കുകയും പെര്മിറ്റു നേടുകയും ചെയ്യണം . പെ ര്‍മി റ്റ് നേ ടു ന്നതി നു
https://www.mara.gov.om/arabic/jmah_form.aspx എന്ന ലിങ്കിലൂടെ മസ്ജിദു കള്‍ക്ക് അപേക്ഷ സമര്പ്പി ക്കാം . നമസ്ക്കരിക്കാന്‍ എത്തു ന്നവര്‍ക്ക് പ്രതേക അനു മതി ആവശ്യമില്ല.
അമ്പത് ശതമാനം പേർക്ക് മാത്രമായിരിക്കും പ്രവേശനം. സുരക്ഷാ മുൻകരുതൽ നടപടികൾ ഉറപ്പാക്കണം. രണ്ട് വാക്സിനും സ്വീകരിച്ചവർക്കായിരിക്കും പ്രവേശനം. വാക്സിനേഷൻ രേഖകൾ പരിശോധിക്കാൻ സന്നദ്ധ പ്രവർത്തകരെ നിയോഗിക്കുമെന്നും മതകാര്യ മന്ത്രാലയം അറിയിച്ചു.
കൊവിഡ് മഹമരിയെ തുടര്‍ന്ന് 2020 മാ ര്‍ച്ചിലാണ് ഒമാനില്‍ മസ്ജിദുകള്‍ അടച്ചത്. നവംബര്‍ 15 മുതല്‍ മസ്ജിദുകള്‍ ഭാഗികമായി തുറന്നെങ്കിലും
ജുമുഅ നമസ്കാരത്തിന് അനുമതി ഉണ്ടായിരുന്നില്ല.
വെള്ളിയാഴ്ച ജുമുഅ: പ്രാർത്ഥനയ്ക്ക് 90 മിനിറ്റ്:
1️⃣ പ്രാർത്ഥന സമയത്തിന് 30 മിനിറ്റ് മുമ്പ് പള്ളി തുറക്കുന്നു.
2️⃣ പ്രാർത്ഥന സമയം കഴിഞ്ഞ് 30 മിനിറ്റുകൾക്ക് ശേഷം പള്ളി അടയ്ക്കും.
3️⃣ വെള്ളിയാഴ്ച ഖുത്തുബ 10 മിനിറ്റിൽ കൂടരുത്.
4️⃣ വെള്ളിയാഴ്ച പ്രാർത്ഥനകൾ 15 മിനിറ്റിൽ കൂടരുത്.
5️⃣ പള്ളിയുടെ ആകെ ശേഷിയുടെ 50 ശതമാനം ആളുകളെ മാത്രമേ പ്രവേശിപ്പിക്കാവൂ
6️⃣ രണ്ട് ഡോസ് വാക്സിൻ ലഭിച്ചവരെ മാത്രമേ പള്ളിയിൽ പ്രവേശിപ്പിക്കൂ.
7️⃣ അകലം പാലിക്കൽ നടപടിക്രമങ്ങൾ പാലിക്കുക, മാസ്ക് ധരിക്കുക, മുസല്ല കൊണ്ടുവരിക.