"A blog for Keralites in Oman" (Marketing & Promotion services on social media License No: L2109211 )
മസ്‌ക്കറ്റ് സുന്നി സെന്റർ മദ്രസ മുൻ പ്രിൻസിപ്പാൾ സുപ്രഭാദം പത്രത്തിന്റെ ഡയറക്ടർ ബോർഡ് അംഗവുമായിരുന്ന പുറങ് അബ്ദുല്ല മുസ്‌ലിയാർ , റൂവി കെഎംസിസി മുൻ ഉപദേശക സമിതി ചെയർമാൻ അസ്‌ലം സാഹിബിനും വേണ്ടിയുള്ള മയ്യിത് നിസ്‍കാരവും അനുശോചന യോഗവും ഇന്നലെ റൂവി കെഎംസിസി ഓഫീസിൽ നടന്നു ,
മസ്ക്കറ്റിലെ ദീനി വേദികളിലെ നിറ സാന്നിധ്യമായ അബ്ദുല്ല ഉസ്താദിന്റെ വിയോഗം സുന്നി സെന്ററിനും കെഎംസിസിക്കും വലിയ നഷ്ട്ടമാണെന്നു അനുശോചന യോഗം ഉൽഘടനം ചെയ്‌ത കെഎംസിസി സീനിയർ നേതാവ് ഉമ്മർ ബാപ്പു പറഞ്ഞു ,
അനുശോചന യോഗം മസ്കറ്റ് കെഎംസിസി കേന്ദ്ര കമ്മിറ്റി സെക്രട്ടറി അഷ്റഫ് കിണവക്കൽ ഉത്ഘാടനം ചെയ്തു , മയ്യിത് നിസ്കാരത്തിനു മജീദ് ഉസ്താത് നേതൃത്വം നൽകി , അനുശോചന യോഗത്തിൽ , സിദീഖ് മാതമംഗലം ,ptk ഷമീർ , ഷമീർ പാറയിൽ , ഷാജഹാൻ തളിപ്പറമ്പ ,ഹാഷിം ഫൈസി ,തുടങ്ങിയവർ സംസാരിച്ചു , റൂവി കെഎംസിസി വൈസ് പ്രസിഡണ്ട് മുസമ്മിൽ അത്തയാകുന്നു അധ്യക്ഷത വഹിച്ചു , അമീർ കാവനൂർ സ്വഗതവും റഫീഖ് ശ്രീകണ്ഠപുരം നന്ദിയും പറഞ്ഞു