"A blog for Keralites in Oman" (Marketing & Promotion services on social media License No: L2109211 )
ഭാരത് ബയോടെക് നിര്‍മ്മിച്ച കോവാക്സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ഈയാഴ്ച ലഭിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്.
അംഗീകാരം ലഭിക്കുന്നതോടെ പ്രവാസികളുടെ പരാതികള്‍ പരിഹരിക്കപ്പെടും. കോവാക്സിന്‍ കയറ്റുമതിക്കും അംഗീകാരം സഹായകമാകും.
ഇന്ത്യയില്‍ നിലവില്‍ ഉപയോഗത്തിലുള്ള മൂന്ന് വാക്സിനുകളില്‍ ഒന്നാണ് ഹൈദരാബാദ് ആസ്ഥനമായി പ്രവര്‍ത്തിക്കുന്ന ഭാരത് ബയോട്ടെക്ക് വികസിപ്പിച്ച കോവാക്സിന്‍. 78 ശതമാനം ഫലപ്രാപ്തിയുള്ള കൊവാക്സിനെ കുറിച്ചുള്ള കൂടുതല്‍ പഠന റിപ്പോര്‍ട്ട് പുറത്തുവരാനുണ്ട്. ഗുരുതര കൊവിഡ് ലക്ഷണങ്ങള്‍ക്കെതിരെ 93.4 ശതമാനം ഫലപ്രാപ്തിയും അസിംറ്റമാറ്റിക് കൊവിഡില്‍ നിന്ന് 63.6 ശതമാനം സംരക്ഷണവും നല്‍കുമെന്നാണ് കമ്ബനി അവകാശപ്പെടുന്നത്.