"A blog for Keralites in Oman" (Marketing & Promotion services on social media License No: L2109211 )
നജീബ് കാന്തപുരം എഴുതുന്നു
ഈ കോവിഡ് കാലത്ത് പ്രവാസികൾ അനുഭവിക്കേണ്ടി വന്ന ദുരിതം ഭീകരമായിരുന്നു. പലർക്കും തൊഴിൽ നഷ്ടപ്പെട്ട് തിരിച്ചു വരേണ്ടി വന്നു.
മടങ്ങിപ്പോവാൻ കഴിയാതെ കുടുങ്ങിയവർ അനവധി.
ഒടുവിൽ വിമാനം പറക്കാൻ അനുമതി ആയപ്പോൾ കൊല്ലുന്ന വിമാനക്കൂലി.
ഇതെല്ലാം നൽകി എയർപോർട്ടിൽ എത്തിയരെ ആർ.ടി.പി.സി.ആറിന്റെ പേരിൽ പിഴിയൽ.
പുറത്ത് 500 രൂപക്ക് നടക്കുന്ന ടെസ്റ്റാണ് വിമാനത്താവളത്തിൽ അഞ്ചിരട്ടി ഈടാക്കി യാത്രക്കാരെ പിഴിയുന്നത്.
ഇന്ന് മുഖ്യമന്ത്രിക്ക് ഇക്കാര്യത്തിൽ നിവേദനം നൽകി. അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ടു. പ്രവാസി സമൂഹത്തിനു നേരെ നടക്കുന്നത് പകൽക്കൊള്ളയാണ്.
ഇത് അവസാനിപ്പിച്ചേ മതിയാകൂ…