"A blog for Keralites in Oman" (Marketing & Promotion services on social media License No: L2109211 )
ഒമാനിൽ ഹിന്ദി ഭാഷാ പഠനത്തിന് അവസരമൊരുക്കുന്ന ആദ്യ ഉന്നത വിദ്യാഭ്യാസ സ്ഥാപനമായി ദോഫാർ സർവ്വകലാശാല. ഇന്ത്യയും ഒമാനും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിലെ പുതിയ ചുവടുവെപ്പാണ് ഹിന്ദി ഭാഷാ കോഴ്‌സ് കൂടി ഉൾപ്പെടുത്തുന്നതെന്നും ഇന്ത്യൻ എംബസി പ്രസ്താവനയിൽ പറഞ്ഞു. ഇന്ത്യൻ അംബാസഡർ മുനു മഹാവറും ദോഫാർ സർവ്വകലാശാല പ്രതിനിധികളും സലാലയില് കൂടിക്കാഴ്ച നടത്തി.
ഒമാനിൽ വിവിധ തരത്തിലുള്ള കോഴ്‌സുകൾ അനുവദിക്കുന്ന പ്രമുഖ സർവ്വകലാശാലകളിലൊന്നാണ് 2004ൽ സ്ഥാപിതമായ ദോഫാർ സർവ്വകലാശാല. ഇന്ത്യൻ വിദ്യാർഥികൾ ഉൾപ്പടെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികൾ ഇവിടെ പഠനം നടത്തുന്നുണ്ട്. ഇത്തരം വിദ്യാര്ഥികള്ക്കും ഹിന്ദി ഭാഷാ പഠനത്തിന് അവസരമൊരുങ്ങും.