പുരുഷോത്തം കാഞ്ചി എക്സ്ചേഞ്ച് " ഓണ പൂക്കള മത്സരം " സംഘടിപ്പിക്കുന്നു

ലോകമെമ്പാടുമുള്ള മലയാളികളുടെ ദേശീയ ഉത്സവമായ ഓണം പ്രമാണിച്ചു ഒമാനിലെ ആദ്യത്തെ ധനവിനിമയ ഇടപാട് സ്ഥാപനമായ ” പുരുഷോത്തം കാഞ്ചി എക്സ്ചേഞ്ചും ” രാജ്യത്തെ പ്രമുഖ ഹൈപ്പർ മാർക്കറ്റ് ശ്രുംഖലയായ ” നെസ്റ്റോ ” ഹൈപ്പർ മാർക്കറ്റും സംയുക്തമായി ” പൂക്കള മത്സരം ” സംഘടിപ്പിക്കുന്നു . ” ലൈഫ് ഇൻ ഒമാൻ ഓൺലൈൻ ” എന്ന ഫേസ്ബുക് പേജിലൂടെയാണ് മത്സരം സംഘടിപ്പിക്കുന്നത് .

ഓണത്തോട് അനുബന്ധിച് ഇടുന്ന പൂക്കളത്തിന്റെ ഫോട്ടോ ലൈഫ് ഇൻ ഒമാൻ ഓൺലൈൻ ഫേസ്ബുക്ക് പേജിൽ കമന്റ് ആയി പോസ്റ്റ് ചെയ്യുകയാണ് വേണ്ടത് . പൂക്കളത്തിനൊപ്പം നിങ്ങളോ, നിങ്ങളുടെ വീട്ടിലെ ഒരംഗമോ ഫോട്ടോയിൽ ഉണ്ടായിരിക്കണം . ഓഗസ്റ്റ് 31 വരെ ചിത്രങ്ങൾ പോസ്റ്റ് ചെയ്യാം . ഏറ്റവും മികച്ച അഞ്ചു പൂക്കളങ്ങൾക്ക് സമ്മാനങ്ങൾ ലഭിക്കും

കോവിഡ് മഹാമാരി സൃഷ്ട്ടിച്ച പ്രതിസന്ധികൾ നിലനിൽക്കുന്നു എങ്കിലും ഓണം ആഘോഷിക്കാതിരിക്കാൻ മലയാളിക്ക് കഴിയില്ല. ഓണത്തിന് പുത്തൻ ഉടുപ്പുകൾ എന്നപോലെ, ഓണസദ്യയെന്നപോലെ ഏറെ പ്രാധാന്യമുള്ള ഒന്നാണ് ” ഓണ പൂക്കളം ” അതുകൊണ്ടാണ് ഇത്തരം മത്സരം സംഘടിപ്പിക്കാൻ മുന്നോട്ട് വന്നതെന്നും , കഴിഞ്ഞകാല മത്സരങ്ങൾക്ക് ണ് നൽകിയ പിന്തുണ ഈ മത്സരത്തിനും നൽകണെമെന്ന് പുരുഷോത്തം കാഞ്ചി എക്സ്ചേഞ്ച് ജനറൽ മാനേജർ സുപിൻ ജെയിംസും , ഹെഡ് ഓഫ് ഓപ്പറേഷൻ ബിനോയ് സൈമൺ വർഗീസും പറഞ്ഞു .

മത്സരത്തിൽ പങ്കെടുക്കുന്നവർ ” ലൈഫ് ഇൻ ഒമാൻ ഓൺലൈൻ ” ഫേസ്ബുക് പേജ് ലൈക്ക് ചെയ്യേണ്ടതാണ് ” lifeinomanonline ” എന്നതാണ് മത്സരത്തിൽ പങ്കെടുക്കാൻ ഉള്ള ഫേസ്ബുക് പേജ് ലിങ്ക് .

പ്രവാസികളുടെ ബന്ധപ്പെട്ട അറിവുകൾക്കും ഒമാൻ തൊഴിൽ അവസരങ്ങളും തുടങ്ങി ഒട്ടേറെ വിശേഷപ്പെട്ട അറിവുകൾ ലഭിക്കാൻ ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യുക..
അറിവുകൾ മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *