കേരളത്തിലെ എയർ പോർട്ടുകളിൽ റാപിഡ് PCR സൗജന്യം ആക്കുക

പ്രവാസി രക്ഷാ ക്യാംപയ്‌നുമായി ഓൾ കേരള പ്രവാസി അസോസിയേഷൻ. പിന്തുണയുമായി അഷറഫ് താമരശ്ശേരി.

കേരളത്തിലെ എയർ പോർട്ടുകളിൽ റാപിഡ് PCR സൗജന്യം ആക്കുക എന്ന് ആവശ്യപ്പെട്ടു കൊണ്ട് പ്രവാസി രക്ഷാ ക്യാംപയ്‌നുമായി ഓൾ കേരള പ്രവാസി അസോസിയേഷൻ. 

ഒരുപാട് കാലമായി ജോലി നഷ്ടപ്പെട്ട് അല്ലെങ്കിൽ ലീവിന് നാട്ടിൽ പോയ പ്രവാസികൾ ഗൾഫ് നാടുകളിലേക്ക് ഫ്ലൈറ്റ് നിറുത്തി വെച്ചതുകാരണം വളരെ ഏറെ മാനസിക സംഘർഷങ്ങളിലൂടെ പോകുന്ന സമയമാണിത്. എന്നിരുന്നാലും പല ഗൾഫ് നാടുകളും ഫ്ലൈറ്റ് വരാനുള്ള അനുമതി കൊടുത്ത് കൊണ്ടിരിക്കുന്നു. ഈ അവസ്ഥയിൽ നാട്ടിൽ പെട്ടുപോയ ഓരോ പ്രവാസിയും തിരിച്ചു ഗൾഫ് നാടുകളിലേക്ക് മടങ്ങാൻ നോക്കുമ്പോൾ ഇരുട്ടടി പോലെ പ്രവാസികൾക്ക് നേരെ സർക്കാരുകൾ മുഖം തിരിക്കുന്നു. PCR ടെസ്റ്റ്‌ എടുത്ത് 48 മണിക്കൂറിനു മുൻപ് തന്നെ എയർപോർട്ടിൽ RTPCR ടെസ്റ്റ്‌ എടുക്കേണ്ട അവസ്ഥയാനുള്ളത്. അതും സ്വന്തം കയ്യിലെ പൈസ കൊടുത്ത്. എത്രയോ മാസങ്ങളായി ജോലിയും സാലറിയും ഇല്ലാതെ നിൽക്കുന്ന ഒരു പ്രവാസിക്ക് ഇത് വളരെ പ്രയാസകരമായ തീരുമാനമാണ്. സർക്കാരുകൾ പ്രവാസികളോട് നീതി പുലർത്തി എത്രയും പെട്ടന്ന് ഈ തീരുമാനം പുനപരിശോധിച്ചു ടെസ്റ്റുകൾ ഫ്രീ ആക്കി കൊടുക്കാൻ തയ്യാറാകണം. ഈ തീരുമാനം പുനഃപരിശോധിക്കണമെന്ന് അഭ്യർത്ഥിച്ചു കൊണ്ട് ഓൾ കേരള പ്രവാസി അസോസിയേഷൻ പ്രവാസി രക്ഷ ക്യാമ്പയിനു തുടക്കം കുറിച്ചിരിക്കുന്നു. അതിന്റെ ആദ്യ പടിയായി ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രിക്കും ആരോഗ്യ വകുപ്പ് മന്ത്രിക്കും നിവേദനം നൽകി കഴിഞ്ഞു. ടെസ്റ്റ്‌ ഫ്രീ ആക്കുന്നത് വരെ ക്യാമ്പയിനുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചിരിക്കുന്നു എന്നു ഓൾ കേരള പ്രവാസി അസോസിയേഷൻ ഭാരവാഹികളായ ,നിഷാജ്‌ ഷാഹുൽ, നീതു ആശിഷ്, ഫൈസൽ മുഹമ്മദ്, ഇബ്രാഹിം ഷമീർ എന്നിവർ പത്രക്കുറുപ്പിൽ അറിയിച്ചു.

ഓൾ കേരള പ്രവാസി അസോസിയേഷന്റെ ആവശ്യത്തിന് പിന് തുണയുമായി പ്രമുഖ വ്യക്തികളും രംഗത്ത് വന്നു. യു എ ഇ യിലെ പ്രമുഖ സാമൂഹ്യ പ്രവർത്തകൻ അഷറഫ് താമരശ്ശേരിയാണ് ഈ ആവശ്യം ഉന്നയിച്ചു ഫേസ്ബുക് പോസ്റ്റ് ചെയ്തത്. 

“ഭീമമായ ടിക്കറ്റ് നിരക്ക്‌ നൽകിയാണ് പ്രവാസികൾ തിരിക്കുന്നത്. കടം വാങ്ങിയാണ് പലരും ടിക്കറ്റിനുള്ള പണം കണ്ടെത്തുന്നത്. അതിനിടയിൽ നാട്ടിലെ എയർപോർട്ടിൽ Rapid PCR ന്റെ പേരിൽ പ്രവാസികളിൽ നിന്നും പണം ഈടാക്കുന്നതിനോട് യോജിക്കാൻ കഴിയുന്നില്ല. നാലും അഞ്ചും പേരടങ്ങുന്ന കുടുംബം യാത്ര തിരിക്കുമ്പോൾ ഈയിനത്തിൽ വലിയ തുകയാണ് ചിലവാക്കുന്നത്. യു. എ. ഇ യിൽ ഇറങ്ങുന്ന പ്രവാസികൾക്ക് RTPCR Test തികച്ചും സൗജന്യമായാണ് നൽകുന്നത്‌. ഒരുപാട് കാലം ജോലിയില്ലാതെ വിഷമിച്ച പ്രവാസികളോട് ഈ വിഷയത്തിൽ കരുണ ചെയ്ത് കൂടെ…? ” അദ്ദേഹം ചോദിക്കുന്നു.

അദ്ദേഹത്തിന്റെ പോസ്റ്റിന്റെ പൂർണ രൂപം

നീണ്ട കാത്തിരിപ്പിന് വിരാമമായി. യു എ ഇ യിലേക്കുള്ള യാത്രാ നിരോധനം നീക്കി. പ്രതീക്ഷയുടെ തിരി നാളം പ്രത്യക്ഷപ്പെട്ടു. ലക്ഷക്കണക്കിന് വീടുകളിലെ മനുഷ്യരുടെ കണ്ണീരിൽ കുതിർന്ന പ്രാർത്ഥനക്ക് ഫലം കണ്ടിരിക്കുന്നു. എത്രയെന്ന് കരുതിയാണ് പ്രവാസി ദൈന്യത മറച്ച് വെച്ച് പുറത്തിറങ്ങാതെ വീടകങ്ങളിൽ കഴിയുക ?. കൈ നീട്ടി വരുന്നവരുടെ മുന്നിൽ തലതാഴ്ത്തിയിരിക്കാൻ കഴിയുക ?. മറ്റുള്ളവർക്ക്‌ ആഴ്ച്ചയിൽ ഏതാനും ദിവസങ്ങളിൽ വരുമാനത്തിന് മാർഗ്ഗമുണ്ടാകുമ്പോൾ ബാങ്ക് ബാലൻസ് തീർന്ന് പോയ പ്രവാസിയുടെ അവസ്ഥ അനുഭവിച്ചവർക്കേ അറിയൂ. മാസങ്ങളായി ജോലിയോ വരുമാനമോ നിന്നു പോയാലുണ്ടായ അവസ്ഥ. കടം വാങ്ങി എത്ര കാലം കഴിയും . പലരും നാട്ടിൽ കൂലിപ്പണിക്ക് പോയാണ് നിത്യവൃത്തി കഴിയുന്നത്. നിവർത്തികേട്‌ കൊണ്ട് പുറത്തിറങ്ങാൻ പോലും കഴിയാത്ത നിരവധി പേരുടെ അവസ്ഥ എനിക്കറിയാം. എന്തായാലും കാർമേഘങ്ങൾ മാറി. പ്രതീക്ഷയുടെ തെളിഞ്ഞ ആകാശം പ്രത്യക്ഷമായി. പ്രവാസികൾ വീണ്ടും അവരുടെ ജീവിത വ്യവഹാരങ്ങളിൽ വ്യാപൃതരാകും. നാട്ടിലെ കുടുംബങ്ങളും നാട്ടുകാരും സജീവമാകും. വിദേശ നാണ്യം എത്തുന്നതോടെ രാജ്യത്തിനും ഗുണകരമാകും. ഭീമമായ ടിക്കറ്റ് നിരക്ക്‌ നൽകിയാണ് പ്രവാസികൾ തിരിക്കുന്നത്. കടം വാങ്ങിയാണ് പലരും ടിക്കറ്റിനുള്ള പണം കണ്ടെത്തുന്നത്. അതിനിടയിൽ നാട്ടിലെ എയർപോർട്ടിൽ Rapid PCR ന്റെ പേരിൽ പ്രവാസികളിൽ നിന്നും പണം ഈടാക്കുന്നതിനോട് യോജിക്കാൻ കഴിയുന്നില്ല. നാലും അഞ്ചും പേരടങ്ങുന്ന കുടുംബം യാത്ര തിരിക്കുമ്പോൾ ഈയിനത്തിൽ വലിയ തുകയാണ് ചിലവാക്കുന്നത്. യു. എ. ഇ യിൽ ഇറങ്ങുന്ന പ്രവാസികൾക്ക് RTPCR Test തികച്ചും സൗജന്യമായാണ് നൽകുന്നത്‌. ഒരുപാട് കാലം ജോലിയില്ലാതെ വിഷമിച്ച പ്രവാസികളോട് ഈ വിഷയത്തിൽ കരുണ ചെയ്ത് കൂടെ…? ജോലിക്ക് എത്തുന്ന പ്രവാസികൾക്ക് നൽകുന്ന ആനുകൂല്യം എന്തേ ജന്മ നാടിന് നൽകാൻ കഴിയാതെ പോകുന്നത് …?
ഈ വിഷയം സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ട് വരാൻ എല്ലാവരും പരമാവധി ഷെയർ ചെയ്യണം.

ashraf thamarassery

Purushottam Ad

പ്രവാസികളുടെ ബന്ധപ്പെട്ട അറിവുകൾക്കും ഒമാൻ തൊഴിൽ അവസരങ്ങളും തുടങ്ങി ഒട്ടേറെ വിശേഷപ്പെട്ട അറിവുകൾ ലഭിക്കാൻ ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യുക..
അറിവുകൾ മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യുക

Purushottam Ad

Leave a Reply

Your email address will not be published. Required fields are marked *