ഇന്ത്യയിൽ നിന്നുള്ള യാത്രക്കാരുടെ പ്രവേശന വിലക്ക് നീളും. യാത്രാ വിലക്ക് നിലവിലുള്ളതായും അത് ഉടൻ എടുത്തുകളയാൻ പദ്ധതിയില്ലെന്നും സിവിൽ ഏവിയേഷൻ അതോറിറ്റിയിലെ മുതിർന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പ്രാദേശിക വെബ്സൈറ്റായ അറേബ്യൻ സ്റ്റോറീസ് റിപ്പോർട്ട് ചെയ്തു. കോവിഡ് വ്യാപനത്തെ തുടർന്ന് കഴിഞ്ഞ ഏപ്രിലിലാണ് ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് ഒമാൻ അനിശ്ചിതകാല പ്രവേശനവിലക്ക് ഏർപ്പെടുത്തിയത്. നിലവിലെ സാഹചര്യത്തിൽ വിലക്ക് നീക്കുക പ്രയാസകരമായ സാഹചര്യമാണ്. രോഗവ്യാപനം സംബന്ധിച്ച പഠനങ്ങളുടെയും മറ്റും അടിസ്ഥാനത്തിൽ സുപ്രീം കമ്മിറ്റിയാണ് വിഷയത്തിൽ അന്തിമ തീരുമാനമെടുക്കുകയെന്നും ഉേദ്യാഗസ്ഥൻ പറഞ്ഞു. അതേസമയം ഒമാനി പൗരന്മാർ, നയതന്ത്ര പ്രതിനിധികൾ, ആരോഗ്യ പ്രവർത്തകരും അവരുടെ കുടുംബാംഗങ്ങളും എന്നിവരെ പ്രവേശന വിലക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ആയിരകണക്കിന് പ്രവാസികളാണ് വിലക്കിനെ തുടർന്ന് ഇന്ത്യയിൽ കുടുങ്ങികിടക്കുന്നത്.
The ban on entry of passengers from India will be extended. Arabian Stories, a local website, quoted a senior Civil Aviation Authority official as saying that the travel ban was in place and had no immediate plans to lift it. Oman imposed an indefinite entry ban on travelers from India last April following the expansion of Kovid. In the current situation, it is difficult to lift the ban. The official said the final decision on the issue would be taken by the Supreme Committee on the basis of studies on the spread of the disease. Meanwhile, Omani citizens, diplomats, health workers, and their families have been exempted from the entry ban. Thousands of expatriates are stranded in India following the ban.
അറേബ്യൻ സ്റ്റോറീസ് (ടിഎഎസ്) പ്രസിദ്ധീകരിച്ച വാർത്തയെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ ബ്ലോഗ് പോസ്റ്റ്
this blog post is based on the News published by The Arabian Stories (TAS)