"A blog for Keralites in Oman" (Marketing & Promotion services on social media License No: L2109211 )
ഒമാനിലെ ഇന്ത്യൻ സ്കൂളിൽ സംഗീത അധ്യാപകൻ ആയി ജോലി ചെയ്തു വന്നിരുന്ന ജെയിംസ് ഫിലിപ്പ് കോവിഡ് മൂലം സ്വകാര്യ ആശുപത്രിയിൽ വെച്ച് മരിച്ചു. കോട്ടയം മീനടം സ്വദേശിയാണ്. കഴിഞ്ഞ രണ്ടു ആഴ്ചയായി കോവിഡ് ബാധിതനായി ചികിത്സയിൽ ആയിരുന്നു.
കുട്ടികളുടെ പ്രിയപ്പെട്ട സംഗീതാദ്ധ്യാപകൻ ആയിരുന്നു ജയിംസ് ഫിലിപ്പ് (ബാബു, 53) . കോട്ടയം മീനടം സ്വദേശിയായ അദ്ദേഹം ഇന്ന് പുലർച്ചെയാണ് പ്രിയപ്പെട്ടവരെ തനിച്ചാക്കി യാത്രയായത്.. മസ്‌കറ്റിലെ പ്രമുഖ ഇന്ത്യൻ സ്കൂളിൽ സംഗീത അദ്ധ്യാപകനായിരുന്ന അദ്ദേഹം അനുഗ്രഹീത ഗായകനും മികച്ച കീബോർഡ് പ്ളെയറും മസ്കത്തിലെ ഒട്ടുമിക്ക സംഗീത പരിപാടികളിലും നിറസാന്നിധ്യവുമായിരുന്നു. അദ്ദേഹം ചിട്ടപ്പെടുത്തി ആലപിച്ച നിരവധി ഗാനങ്ങൾ ഇതിനോടകം സമൂഹ മാധ്യമങ്ങളിലും ശ്രദ്ധേയമാണ്. വാദ്യോപകരണ രംഗത്ത് പരിശീലനം ലഭിച്ച വലിയ ശിഷ്യസമ്പത്തുള്ള അദ്ദേഹം മസ്കറ്റിലെ ക്രിസ്ത്യൻ പള്ളികളിലെ ക്വൊയർ മാസ്റ്ററായും പ്രവർത്തിച്ചിരുന്നു. ജയിംസ് സാറിന്റെ വിയോഗം മസ്കത്തിലെ സംഗീതാസ്വാദകർക്കും കുട്ടികൾക്കും വലിയ നഷ്ടമാണ് സമ്മാനിക്കുന്നത്. സഹധർമ്മിണി മിനി ജെയിംസ്, മകൾ: അലീസ്സ ജയിംസ്. നടപടിക്രമങ്ങൾ പൂർത്തിയാക്കി ഭൌതിക ശരീരം മസ്കത്തിൽ തന്നെ സംസ്കരിക്കും.