"A blog for Keralites in Oman" (Marketing & Promotion services on social media License No: L2109211 )
ആധാറുമായി പാൻ കാർഡ് ബന്ധിപ്പിക്കാനുള്ള തീയതി കേന്ദ്ര സർക്കാർ വീണ്ടും നീട്ടി. മൂന്ന് മാസമാണ് കാലാവധി നീട്ടിയത്. പുതുക്കിയ കാലാവധി പ്രകാരം സെപ്റ്റംബർ 30 ആണ് ആധാറുമായി പാൻ കാർഡ് ബന്ധിപ്പിക്കാനുള്ള അവസാന തീയതി. കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് താക്കൂറാണ് ഇക്കാര്യമറിയിച്ചത്.
നേരത്തെ ജൂൺ 30 വരെയായിരുന്നു പാൻ കാർഡ്-ആധാർ കാർഡുമായി ബന്ധിപ്പിക്കാനുള്ള അവസാന തീയതി. കൂടാതെ കോവിഡ് ചികിത്സയ്ക്ക് കേന്ദ്രം നികുതി ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്.
പുതിയ നിയമനുസരിച്ച് രണ്ട് കാർഡുകളും ബന്ധിപ്പിച്ചാൽ മാത്രമേ ഇ൯കം ടാക്സ് ഫയൽ ചെയ്യാ൯ സാധിക്കുകയുള്ളൂ. നിശ്ചയിച്ച സമയത്തിനുള്ളിൽ ഈ നിയമം പാലിച്ചില്ലെങ്കിൽ 10,000 രൂപ പിഴ അടക്കേണ്ടി വരും. കൂടാതെ പാ൯ കാർഡ് പ്രവർത്തന രഹിതമായി തീരുകയും ചെയ്യും.
ഇത് കാരണം, ബാങ്ക് അക്കൗണ്ട് തുറക്കൽ, പെ൯ഷ൯, സ്കോളർഷിപ്പ്, എൽപിജി സബ്സിഡി തുടങ്ങിയ കാര്യങ്ങളൊന്നും സാധിക്കാതെ വരും.
നികുതി ദാതാക്കൾക്ക് കൂടുതൽ സൗകര്യമുണ്ടാക്കുന്നതിന്റെ ഭാഗമായി കാർഡുകൾ ലിങ്ക് ചെയ്യാനുള്ള സൗകര്യങ്ങൾ എളുപ്പത്തിലാക്കിയിട്ടുണ്ട് സർക്കാർ.
എസ്എംഎസ് വഴി ആധാർ കാർഡും പാ൯ കാർഡും എങ്ങനെ ബന്ധിപ്പിക്കാം
ആദ്യമായി താങ്കളുടെ രജിസ്റ്റർ ചെയ്ത നമ്പരിൽ നിന്ന് 567638 അല്ലെങ്കിൽ 56161 എന്ന നമ്പരിലേക്ക് എസ്എംഎസ് അയക്കേണ്ടതാണ്. UIDPAN എന്നാണ് എസ്എംഎസ് ചെയ്യേണ്ടത്. ഇതിന് ശേഷം ഒരു സ്പെയ്സ് ആഡ് ചെയ്തതിന് ശേഷം 12 അക്ക ആധാർ നമ്പർ ടൈപ്പ് ചെയ്യുക. ശേഷം, ഒരു സ്പെയ്സ് കൂടി ആഡ് ചെയ്ത ശേഷം 10 അക്ക പാ൯ നമ്പർ ആഡ് ചെയ്യുക.
എസ്എംഎസ് അയക്കാനുള്ള ഫോർമാറ്റ ഇതാണ് : UIDPAN<12 അക്ക ആധാർ നമ്പർ><10 അക്ക പാ൯ നമ്പർ PAN>. ഉദാഹരണത്തിന് താങ്കളുടെ ആധാർ നമ്പർ 108956743120 ഉം പാ൯ നമ്പർ ABCD1234F എന്നും ആണെങ്കിൽ UIDAI space 108956743120 ABCD1234F എന്നെഴുതി 567678 അല്ലെങ്കിൽ 56161 എന്ന നമ്പറിലേക്ക് എസ്എംഎസ് ചെയ്യുക
ഓൺലൈൻ വഴി ആധാർ-പാ൯ കാർഡുകൾ എങ്ങനെ ലിങ്ക് ചെയ്യാം
ആദ്യമായി www.incometaxindiaefiling.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക. ഇതിന് ശേഷം ആധാർ ചെയ്യാനുള്ള ഒപ്ഷനിൽ ക്ലിക്ക് ചെയ്യുക. ശേഷം പുതിയ ഒരു ടാബ് ഓപ്പണ് ആകുന്നതാണ്. ഇതിൽ താങ്കളുടെ ആധാർ നമ്പർ, പാ൯ നമ്പർ, പേര്, കാപ്ച്ച കോഡ് തുടങ്ങിയ സമർപ്പിക്കേണ്ടി വരും. ഈ വിവരങ്ങൾ സമർപ്പിച്ച ശേഷം ലിങ്ക് ആധാർ എന്ന ഒപ്ഷനിൽ ക്ലിക്ക് ചെയ്യേണ്ടതാണ്.
ഇതോടെ താങ്കളുടെ ആധാർ കാർഡ് പാ൯ കാർഡുമായി ബന്ധിപ്പിച്ചു കഴിഞ്ഞു.
ആധാർ കാർഡും പാ൯ കാർഡും ബന്ധിപ്പിച്ചു കഴിഞ്ഞാൽ താങ്ങളുടെ മൊബൈൽ നമ്പരിലേക്ക് ഒരു നോട്ടിഫിക്കേഷ൯ മെസേജ് വരുന്നതായിരിക്കും. ഇത്രയും എളുപ്പത്തിൽ ആധാർ കാർഡ് പാ൯ കാർഡുമായി ബന്ധിപ്പിക്കാം.
NRI’s with these two cards must also link
You can also link via SMS or online
The Central Government has again extended the date for linking PAN card with Aadhaar. The deadline was extended to three months. According to the renewed deadline, the last date for linking PAN card with Aadhaar is September 30. Union Minister of State for Finance Anurag Thakur made the announcement.
Earlier, the last date for linking PAN card with Aadhaar card was June 30. In addition, the Center has announced a tax cut for Kovid treatment.
Under the new rules, income tax can only be filed if the two cards are connected. Failure to comply with this rule within the stipulated time will result in a fine of Rs 10,000. In addition, the PAR card will become inactive.
Because of this, bank account opening, pensions, scholarships, and LPG subsidies will not be possible.
The government has made it easier for taxpayers to link cards as part of its drive.
How to connect Aadhaar card and PAR card via SMS
First, you need to send an SMS from your registered number to 567638 or 56161. SMS as UIDPAN. After that add a space and type 12 digit Aadhaar number. Then, add another space and add a 10 digit number.
The format for sending SMS is: UIDPAN <12 digit Aadhaar number> <10 digit PAN number PAN>. For example, if your Aadhaar number is 108956743120 and PAN number is ABCD1234F then write UIDAI space 108956743120 ABCD1234F and send an SMS to 567678 or 56161
How to link Aadhaar-PAR cards online
First, visit the official website www.incometaxindiaefiling.gov.in. Then click on the Aadhaar option. Then a new tab will open. You will need to submit your Aadhaar number, PAN number, name and captcha code. After submitting this information, you need to click on the link Aadhaar option.
With this, your Aadhaar card is linked to the PAR card.
Once the Aadhaar card and PAR card are connected, a notification message will be sent to your mobile number. The Aadhaar card can be easily linked to the PAR card.