ഒമാനിലെ അമ്പലങ്ങളും ക്രിസ്ത്യൻ പള്ളികളും വീണ്ടും തുറക്കുന്നു ….
കോവിഡ് നിയന്ത്രണങൾ മൂലം രണ്ട് മാസത്തിലധികം താൽക്കാലികമായി അടച്ചിട്ടിരുന്ന ഒമാനിലെ ക്ഷേത്രങ്ങളും പള്ളികളും വീണ്ടും തുറക്കുന്നു ….
ദാർസൈറ്റിലെ ശ്രീകൃഷ്ണ ക്ഷേത്രവും , മസ്‌കറ്റിലെ ശിവ ക്ഷേത്രവും നാളെ മുതൽ (ജൂൺ 12 )ന് തുറക്കും. മാസ്ക്ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക എന്നിവ ഉൾപ്പെടെയുള്ള കർശനമായ കോവിഡ് പ്രോട്ടോക്കോളുകൾ പാലിച്ചു മാത്രമേ ആളുകളെ ക്ഷേത്രത്തിൽ പ്രവേശിക്കാൻ അനുവദിക്കുകയൂള്ളൂ …രണ്ട് ക്ഷേത്രങ്ങളിലും പരിമിതമായ ആളുകൾക്ക് മാത്രമേ പ്രവേശിക്കാൻ അനുവാദമുള്ളൂ..
ക്രിസ്തീയ ദേവാലയങ്ങൾ ഞായറാഴ്ച്ച ( ജൂൺ 13 )മുതൽ വീണ്ടും തുറക്കുമെന്ന് സെന്റ് പീറ്ററും &പോൾ കാത്തലിക് ചർച്ചും അറിയിച്ചിട്ടുണ്ട്, എന്നിരുന്നാലും, ഒരു ഓൺലൈൻ രജിസ്ട്രേഷനിലൂടെ മാത്രമേ പള്ളി മാനേജുമെന്റ് പ്രവേശനം അനുവദിക്കൂ. കൊറോണ വൈറസ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ ഏപ്രിൽ 3 ന് രണ്ട് ക്ഷേത്രങ്ങളും പള്ളികളും അടച്ചിരുന്നു.
വാർത്തയുടെ ഉറവിടം
©️അറേബ്യൻ സ്റ്റോറീസ് (TAS)
ഒമാനിലെ വിവിധ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്ത വാർത്തകളെ അടിസ്ഥാനം ആക്കി തയ്യാറാക്കിയ ഒരു പോസ്റ്റ് ആണിത്.