"A blog for Keralites in Oman" (Marketing & Promotion services on social media License No: L2109211 )
ഒമാനികളല്ലാത്ത തൊഴിലാളികൾക്ക് ജൂൺ ഒന്നു മുതൽ പുതിയ വർക്ക് പെർമിറ്റ് ഫീസ് പ്രാബല്യത്തിൽ വരുമെന്ന് തൊഴിൽ മന്ത്രാലയം അറിയിച്ചു. ഉയർന്നതും, ഇടത്തരം തൊഴിലുകൾക്കും സാങ്കേതികവും സ്പെഷലൈസ്ഡ് ജോലികൾ ചെയ്യുന്നവർക്കുമാണ് പുതിയ ഫീസ്. പുതിയ വർക് പെർമിറ്റ് എടുക്കാനും ബിസിനസ് തുടങ്ങാനും പുതുക്കിയ ഫീസ് ബാധകമായിരിക്കും.
സ്വകാര്യ മേഖലയിൽ ഒമാനികൾക്ക് കൂടുതൽ ജോലി ലഭ്യമാക്കുന്നതിനാണ് തീരുമാനമെന്നും മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. പുതുതായി നൽകുന്ന അപേക്ഷകർക്കും ഈ തീരുമാനം നടപ്പിലാക്കുന്ന തീയതിക്ക് മുമ്പായി തൊഴിലുടമകൾ ഫീസ് അടച്ചിട്ടില്ലെങ്കിൽ നിലവിൽ നൽകിയ അപേക്ഷകർക്കും തീരുമാനം ബാധകമായിരിക്കുമെന്നും ഒമാൻ വാർത്താ ഏജൻസി പുറത്തുവിട്ട വാർത്തയിൽ പറയുന്നു.
ഒമാനി പൗരന്മാർക്ക് കൂടുതൽ ജോലി നനൽകുന്നതിന്റെ ഭാഗമായി പുതിയ ഫീസ് നിരക്ക് നടപ്പിലാക്കുമെന്ന് ഇക്കഴിഞ്ഞ ജനുവരിയിൽ തന്നെ അറിയിച്ചിരുന്നു. പുതുക്കിയ ഫീസ് ഉയർന്ന തൊഴിലുകളിലെ വിസക്ക് 2001റിയാലും ഇടത്തരം തൊഴിലുകളിലേതിന് 1001 റിയാലും സാങ്കേതികവും സ്പെഷലൈസ്ഡ് ജോലികൾക്കും 601റിയാലും ആയിരിക്കുമെന്നാണ് മുമ്പ് അറിയിച്ചിരുന്നത്. പുതിയ ഫീസ് നിലവിൽ വരുന്നത് പ്രവാസികൾക്ക് സാമ്പത്തികമായ അധിക ബാധ്യത സൃഷ്ടിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നാൽ സ്വദേശികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ ഇത് സൃഷ്ടിക്കുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.