ഒമാനിലെ പ്രവാസികള്‍ക്കും കുടുംബങ്ങള്‍ക്കും വേണ്ടി ആസ്റ്ററും കെ എം സി സി യും കൈകോര്‍ക്കുന്നു.
ഇന്ത്യയില്‍ കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗം രൂക്ഷവും അനിയന്ത്രിതവുമായി തുടരുന്ന സാഹചര്യത്തില്‍ ഏറ്റവും കൂടുതല്‍ ആശങ്ക അനുഭവിക്കുന്നവരാണ് പ്രവാസികളായ ഇന്ത്യാക്കാര്‍. നാട്ടിലുള്ള ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും ആരോഗ്യകാര്യങ്ങളിലുള്ള ആശങ്കയും അടിയന്തര ഘട്ടങ്ങളില്‍ സഹായഹസ്തമാകാന്‍ സാധിക്കാത്തതിലുള്ള വേദനയുമെല്ലാം ഈ സാഹചര്യത്തെ ആശങ്കാപൂര്‍ണ്ണമാക്കുന്നു. ഈ സാഹചര്യത്തില്‍ പ്രവാസി മലയാളികളുടെ ഏറ്റവും വലിയ സംഘടനയായ കെ. എം. സി. സി, ഒമാനിലെ ആസ്റ്റര്‍ അല്‍ റഫ ഹോസ്പിറ്റലുമായും, കേരളത്തിലെ ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലുമായും സഹകരിച്ച് അടിയന്തര പരിചരണം ആവശ്യമായ കോവിഡ് രോഗികള്‍ക്കായി വിപുലമായ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കുകയാണ്. രണ്ട് ഘട്ടങ്ങളിലായാണ് ഈ സഹകരണ പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. ഒന്നാമത്തേത് നാട്ടിലുള്ള കോവിഡ് രോഗി ബാധിതരായവര്‍ക്കുള്ള സഹായ പദ്ധതികളാണ്. ഇത് ഉത്തര കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകളായ ആസ്റ്റര്‍ മിംസ് കോഴിക്കോട്, ആസ്റ്റര്‍ മിംസ് കണ്ണൂര്‍, ആസ്റ്റര്‍ മിംസ് കോട്ടക്കല്‍ എന്നിവിടങ്ങളിലാണ് ലഭ്യമാക്കുന്നത്. രണ്ടാമത്തേത് ഒമാനിലുളള ഇന്ത്യന്‍ സോഷ്യല്‍ ക്ലബ്ബ് അംഗങ്ങള്‍ക്കും അവര്‍ നിര്‍ദ്ദേശിക്കുന്നവര്‍ക്കുമുള്ള പൊതുവായ ചികിത്സാ പദ്ധതികളുമായി ബന്ധപ്പെട്ടതാണ്.
നാട്ടിലുള്ള കോവിഡ് ബാധിതര്‍ക്കായുള്ള പദ്ധതിയുടെ സവിശേഷതകള്‍
കെ. എം. സി. സി. യുമായി ബന്ധപ്പെട്ട് കോവിഡ് രോഗികള്‍ക്ക് ആവശ്യമായ കിടക്കകള്‍ ലഭ്യമാക്കാനുള്ള നിര്‍ദ്ദേശങ്ങളിലുള്ള ഇടപെടല്‍
കെ. എം. സി. സി. യുമായി ബന്ധപ്പെട്ട് കോവിഡ് രോഗികള്‍ക്ക് ഹോം ഐസൊലേഷനിലെ ചികിത്സ ലഭ്യമാക്കാനുള്ള നിര്‍ദ്ദേശങ്ങളിലുള്ള ഇടപെടല്‍.
ടെലി കണ്‍സല്‍ട്ടേഷന്‍ ആവശ്യമായി വരുന്നവര്‍ക്ക് അതിനനുസരിച്ചുള്ള നടപടിക്രമങ്ങള്‍ സ്വീകരിക്കാന്‍ സഹായിക്കല്‍.
വീട്ടില്‍ ചികിത്സ ആവശ്യമായ കോവിഡ് ഇതര രോഗികളായവര്‍ക്ക് ആസ്റ്റര്‍ @ ഹോം സേവനം ലഭ്യമാക്കല്‍
കെ. എം. സി. സി. യുമായി ബന്ധപ്പെട്ട് ചികിത്സ തേടിയെത്തുന്നവര്‍ക്ക് പ്രത്യേക പരിഗണനയും മുന്‍ഗണനയും നല്‍കല്‍.
കോവിഡ് ഇതര രോഗബാധിതരായ കെ. എം. സി. സി. അംഗങ്ങളുടേയും അവര്‍ നിര്‍ദ്ദേശിക്കുന്നവരുടെയോ രക്ഷിതാക്കളുടെ പൂര്‍ണ്ണമായ ചികിത്സാ സൗകര്യങ്ങള്‍ ലഭ്യമാക്കുകയും ചികിത്സയുടെ വിശദാംശങ്ങളും, ചികിത്സാ സമയത്ത് ഒമാനിലുള്ള മക്കളുടെ സാന്നിദ്ധ്യം ഓണ്‍ലൈനായി ഉറപ്പ് വരുത്തുകയും ചെയ്യല്‍. ഇതിനായ് ആസറ്റര്‍ ദില്‍സെ പദ്ധതി ഉപയോഗപ്പെടുത്തല്‍.
ഒമാനില്‍ താമസിക്കുന്ന കെ. എം. സി. സി. അംഗങ്ങള്‍ക്ക് ഒമാനിലെ ആസ്റ്റര്‍ അല്‍ റിഫ ഹോസ്പിറ്റലില്‍ ലഭ്യമാകുന്ന സേവനങ്ങള്‍.
കെ. എം. സി. സി. ് അംഗങ്ങള്‍, അവര്‍ നിര്‍ദ്ദേശിക്കുന്നവര്‍ എന്നിവര്‍ക്ക് പ്രത്യേക പരിഗണന
ഡോക്ടറുടെ കണ്‍സല്‍ട്ടേഷനില്‍ 50%ഇളവ്
ലബോറട്ടറി പരിശോധനകള്‍ക്ക് 20% ഇളവ്
സ്‌കാനിംഗുകള്‍ക്കും മറ്റ് ഇമേജിംഗ് പരിശോധനകള്‍ക്കും 20% ഇളവ്
ശസ്ത്രക്രിയകള്‍ക്ക് 20% ഇളവ്
കിടത്തി ചികിത്സയ്ക്ക് 20% ഇളവ് (കണ്‍സ്യൂമബിള്‍സ് ഉള്‍പ്പെടില്ല)
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക :
ഒമാന്‍ : + 968 92841699 (സിജില്‍ ഭുവന്‍ മോഹന്‍ദാസ്)
കേരളം : +91 9747 520 800