മികച്ച വാർത്താ അവതാരകനായി വോയിസ് ഓഫ് ഒമാൻ വാർത്താ അവതാരകൻ ഷിലിൻ പൊയ്യാറയെ തിരഞ്ഞെടുത്തു.
ഒമാനിലെ കലാകാരൻമാർക്ക് മൈക്ക് മീഡിയയുടെ ആദരം!
പ്രേം നസീർ സ്മൃതി പുരസ്ക്കാര പ്രഖ്യാപനവും മെഹഫിൽ നൈറ്റും സംഘടിപ്പിച്ചു.
ഒമാനിലെ വിവിധ മേഖലയിലുള്ള കലാകാരന്മാർക്ക് അവാർഡുകൾ പ്രഖ്യാപിച്ചു.
ബുറൈമിയിലെ പ്രബലമായ ഓൺലൈൻ മാധ്യമമായ മൈക്ക് മീഡിയ ഒമാനിലെ കലാപ്രവർത്തന മികവും നിസ്തുലവും സ്തുത്യർഹവുമായ സേവനങ്ങളും പരിഗണിച്ച് സമഗ്ര സംഭാവനയ്ക്കുള്ള അംഗീകാരമായാണ് വിവിധ കലാ മേഖലകളിൽ പ്രവർത്തിക്കുന്നവരെ അവാർഡിന് പരിഗണിച്ചത്.
അവാർഡ് പ്രഖ്യാപനത്തോട് അനുബന്ധിച്ചു വെർച്ച്വൽ റിയാലിറ്റിയുടെ ദൃശ്യവിസ്മയം ആറ് ഗായകർ പങ്കെടുത്ത മെഹഫിൽ നൈറ്റ് അരങ്ങേറി.