നാട്ടിൽ നിന്നു ഒമാനിലേക്ക് വരുന്ന പ്രവാസികളുടെ അടിയന്തര ശ്രദ്ധയ്ക്ക്

ക്വാറൻറീനുശേഷം ബ്രേസ്ലെറ്റ് നിർബന്ധമായും തിരികതിരികെയേൽപിക്കണം. സ്വയംം മുറിച്ചുമാറ്റരുത്.

മസ്കത്ത്:- വിദേശശ രാജ്യങ്ങളിൽനിന്ന് ഒമാനിലെത്തുന്നവർ ക്വാറൻറീൻ കാലാവധി കഴിഞ്ഞശേഷം, കൈയിൽ കെട്ടാൻ നൽകിയിട്ടുള്ള ബ്രേസ്ലെറ്റ് നിർബന്ധമായും തിരികെയേൽപിക്കണം. തിരികെയേൽപിക്കാത്തവർ നിരവധി പേരുണ്ടെന്ന് ആരോഗ്യ മന്ത്രാലയം ഡിസീസസ് സർവൈലൻസ് ആൻഡ് കൺട്രോൾ വിഭാഗം ഡയറക്ടറേറ്റ് ജനറലിലെ ഡോ. ഖാലിദ് അൽ ഹാർത്തി പറഞ്ഞു.

ഒമാനിലേക്ക് വരുന്ന സന്ദർശകർക്ക് ഒരുമാസത്തെ ചികിത്സക്കുള്ള കോവിഡ് ഇൻഷുറൻസിനൊപ്പം തറാസുദ് പ്ലസ് ആപ്പിൽ രജിസ്റ്റർ ചെയ്യുന്നതും 25 റിയാൽ നൽകി പി.സി.ആർ പരിശോധനക്കും വിധേയരാകേണ്ടത് നിർബന്ധമാണ്. 19 റിയാൽ പി.സി.ആർ പരിശോധനയുടെ നിരക്കും ആറ് റിയാൽ ബ്രേസ്ലെറ്റിന്റെ നിരക്കുമാണ്.

തറാസുദ് പ്ലസ് ആപ്ലിക്കേഷനും വ്യക്തികളുടെ മൊബൈലുമായും ബന്ധിപ്പിച്ചിട്ടുള്ളതാണ് ക്വാറൻറീൻ നിയമലംഘനങ്ങൾ ഉണ്ടായിട്ടുണ്ടോയെന്നറിയാനുള്ള ഈ ബ്രേസ്ലെറ്റ്. ഇത് തിരികെയേൽപിക്കണമെന്ന് വിമാനത്താവളത്തിൽ വെച്ചേ പറഞ്ഞാണ് നൽകുക. ഇവ തിരികെ വാങ്ങാനായി നിശ്ചിത ഹെൽത്ത് സെൻററുകളെയും സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, തിരികെയേൽപിക്കാതെ ചില സ്വദേശികളും വിദേശികളും സ്വയം മുറിച്ചുനീക്കുകയാണ് ചെയ്യുന്നത്. ക്വാറൻറീൻ ലംഘനത്തിന് മുന്നൂറ് റിയാലും ബ്രേസ്ലെറ്റിന് കേടുപാടുകൾ വരുത്തിയാൽ 200 റിയാലും മറ്റ് പ്രശ്നങ്ങൾക്ക് നൂറ് റിയാലുമാണ് പിഴ. ആരോഗ്യ മന്ത്രാലയത്തിെൻറ സ്വത്താണ് ബ്രേസ്ലെറ്റ്. ഇത് മന്ത്രാലയത്തിെൻറ സംവിധാനവുമായി വികസിപ്പിച്ചിട്ടുള്ളതിനാൽ കേടുപാടുകൾ വരുത്തുന്നവർ, മൊബൈൽ ഫോൺ ഓഫ് ചെയ്യുകയോ എടുക്കാതിരിക്കുകയോ ചെയ്യുന്നവർ, ബ്രേസ്ലെറ്റ് തിരികെയേൽപിക്കാത്തവർ എന്നിവരെ കുറിച്ച വിവരങ്ങൾ മന്ത്രാലയത്തിന് മനസ്സിലാക്കാൻ സാധിക്കുമെന്ന് ഡോ. ഖാലിദ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *