കുവൈത്ത്​ അമീർ ശൈഖ്​ സബാഹ്​ അൽ അഹമ്മദ്​ അൽ സബാഹി​െൻറ നിര്യാണത്തെ തുടർന്ന്​ ഒമാനിൽ മൂന്ന്​ ദിവസത്തെ ദുഖാചരണത്തിന്​ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരീഖ്​ ഉത്തരവിട്ടു​. ബുധനാഴ്​ച മുതൽ വെള്ളിയാഴ്​ച വരെയാണ്​ ദുഖാചരണം​.

കുവൈത്തിലെ ഷെയ്ഖ് സബ അൽ അഹ്മദ് അൽ സബയുടെ മരണത്തെത്തുടർന്ന് ബുധനാഴ്ച മുതൽ മൂന്ന് ദിവസത്തേക്ക് പൊതുമേഖലയിലും സ്വകാര്യമേഖലയിലും ജോലി നിർത്തിവച്ചതായും മൂന്ന് ദിവസത്തെ ദുഃഖാചരണവും  റോയൽ കോർട്ട് ദിവാൻ പ്രഖ്യാപിച്ചു.

ഈ ദിവസങ്ങളിൽ ദേശീയ പതാക പകുതി താഴ്ത്തി കെട്ടും 

ഔദ്യോഗിക പ്രവൃത്തി  ഞായറാഴ്ച പുനരാരംഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *