ഒമാനിലെ സുപ്രീം കമ്മറ്റിയുടെ തീരുമാനപ്രകാരം ഒക്ടോബർ ഒന്നു മുതൽ എയർപോർട്ട് തുറക്കുകയാണ് …
🅾️നാട്ടിൽ നിന്ന് വരുന്ന ആളുകൾ എന്തൊക്കെ കാര്യങ്ങൾ ആണ് ശ്രദ്ധിക്കേണ്ടത്….🅾️
🅾️വാലിഡ് റെസിഡൻസി വിസയുള്ളവർക്ക് ഇനി മുതൽ ഒമാനിലേക്ക് വരാൻ MOFA അപ്പ്രൂവൽ ആവശ്യമില്ല .
🅾️വിസാ കാലാവധി 6 മാസം കഴിഞ്ഞവർക്ക് ഇപ്പോൾ ചെയ്യുന്നതു പോലെ സനെദ് സെന്ററിൽ നിന്ന് വിസ പ്രിന്റ് ഔട്ട് വേണം .
🅾️ഒമാനിലേക്ക് വരുന്നവർക്ക് 30 ദിവസം വാലിഡ് ആയ കോവിഡ് ചികിസ കവർ ചെയ്യുന്ന ഇൻഷുറൻസ് പരിരക്ഷ ഉണ്ടായിരിക്കേണം .ട്രാവൽ ഏജൻസികൾ തന്നെ ഇൻഷുറൻസ് എടുത്തു കൊടുക്കുന്നുണ്ട് ..( ഏകദേശം 5 റിയാൽ ആണ് ചാർജ് )
🅾️എയർപോർട്ടിൽ വന്നതിനു ശേഷം PCR ടെസ്റ്റിന് വിധേയമാകണം .25 റിയാൽ ആണ് ചാർജ് .. 15 വയസ്സും അതിൽ താഴെയും പ്രായമുള്ള കുട്ടികളെയും ക്യാബിൻ ക്രൂവിനെയും പിസിആർ പരിശോധനയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
🅾️എയർപോർട്ടിൽ വന്നതിനു ശേഷം 14 ദിവസത്തെ ക്വാറിന്റിന് വിധേയകരാകണം ..നിങ്ങൾക്ക് ഐസൊലേറ്റഡ് ആയ റൂമും ആറ്റാച്ഡ് ബാത്റൂം ഉണ്ടെങ്കിൽ അവിടെ തന്നെ ക്വാറിന്റിന് ചെയ്യാം .അങ്ങനെ സ്വകര്യങ്ങൾ ഇല്ലെങ്കിൽ പെയ്ഡ് ക്വരെന്റിന് പോകണം ..
🅾️ക്വാറിന്റിന് പോകുന്നതിനു മുൻപായി Tarassud + അപ്ലിക്കേഷൻ ഡൌൺലോഡ് ചെയ്യത് രജിസ്റ്റർ ചെയ്യണം നിരീക്ഷണത്തിനു ബ്രേസ്ലെറ്റ് ധരിക്കുകയും ചെയ്യണം ..
🅾️സെക്യൂരിറ്റി പോയിന്റുകൾ,ലഗ്ഗേജ് കളക്ഷൻ,കസ്റ്റംസ് പരിശോധന തുടങ്ങി എല്ലായിടത്തും സാമൂഹിക അകലം നിർബദ്ധമായും പാലിച്ചിരിക്കണം.യാത്രക്കാരല്ലാത്തവർക്ക് അനുമതിയില്ലാതെ എയർപോർട്ടിലേക്ക് പ്രവേഷനമില്ലെന്നും സിഎഎ മാർഗനിർദേശങ്ങളിൽ വ്യക്തമാക്കി.