ഒമാനിലെ സിനാവ് ആശുപത്രിയിൽ നഴ്സായി ജോലി ചെയ്തിരുന്ന പത്തനംത്തിട്ട ആനന്ദപള്ളി കോളഞ്ഞികൊമ്പിൽ സാം ജോർജ്ജിന്റെ ഭാര്യ ബ്ലെസ്സി സാം (37) ആണ് . ഇന്ന് പുലർച്ചെ റോയൽ ഹോസ്പിറ്റലിൽ വെച്ചു മരണപ്പെട്ടത്. ബ്ലെസ്സിയുടെ മരണത്തിൽ മിനിസ്ട്രി ഓഫ് ഹെൽത്ത് അനുശോചനം രേഖപ്പെടുത്തി…ഒമാനിൽ കോവിഡ് മൂലം മരണപ്പെടുന്ന ആദ്യത്തെ ആരോഗ്യ പ്രവർത്തകയാണ് ബ്ലെസ്സി…
COVID-19 മൂലം റോയൽ ഹോസ്പിറ്റലിന്റെ ഐസിയുവിൽ ഇന്നലെ അന്തരിച്ച സ്റ്റാഫ് നഴ്സ് ബ്ലെസി തോമസ് (ഇന്ത്യൻ,കേരള) മരണപ്പെട്ടതായി ഒമാൻ ആരോഗ്യ മന്ത്രാലയം ഔ ദ്യോഗിക പ്രസ്താവനയിൽ പറയുന്നു.
“ഒമാനിലെ ആരോഗ്യ പ്രവർത്തകർക്കിടയിലെ ആദ്യത്തെ മരണമാണിത്. പകർച്ചവ്യാധി മൂലം മരണമടഞ്ഞയാൾ ഒരു യഥാർത്ഥ നായകനും കഠിനാധ്വാനിയായ ആത്മാർത്ഥമായ പ്രവർത്തനത്തിന്റെ മാതൃകയുമാണ്,”ആരോഗ്യ പ്രവർത്തകയുടെ മരണത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു എന്നും ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
മരണമടഞ്ഞയാളുടെ കുടുംബത്തിന് ആരോഗ്യമന്ത്രിയും MOH ന്റെ ഉദ്യോഗസ്ഥരും ഒമാനിലെ എല്ലാ ആരോഗ്യ പ്രവർത്തകരും ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നു….